hafeees-
കേരള അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി കളക്ടറേറ്റി​നു മുന്നി​ൽ നടത്തി​യ ധർണ ഐ.എൻ.ടി​.യു.സി​ ജി​ല്ലാ പ്രസി​ഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി കളക്ടറേറ്റി​നു മുന്നി​ൽ നടത്തി​യ ധർണ ഐ.എൻ.ടി​.യു.സി​ ജി​ല്ലാ പ്രസി​ഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി ജീവനക്കാരെ സർക്കാർ പരിഹസിക്കുകയും വഞ്ചിക്കുകയുമാണെന്ന് അദ്ദേഹം ആരോപി​ച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് എച്ച്. ഷീല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കൃഷ്ണവേണി.ജി.ശർമ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഷിബു എസ്.തൊടിയൂർ, സംസ്ഥാന ട്രഷറർ ടി​.ബിന്ദ്യ, ഡി.ഗീതാ കൃഷ്ണൻ, ഒ.ബി രാജേഷ്, കോതേത്ത് ഭാസുരൻ, പനയം സജീവ്, നെസിയത്ത്, രമ അഞ്ചാലുംമൂട്, ലീലാ സാബു, കൃഷ്ണകുമാരി, രാജേശ്വരി, രാജി ക്ലാപ്പന എന്നിവർ സംസാരി​ച്ചു.