ചവറ : മഹാകവി കുമാരനാശാൻ ചരമശതാബ്ദിയുടെ ഭാഗമായി ചവറ തെക്കുംഭാഗം കാസ്കറ്റ് വായനശാല കുമാരനാശാൻ അനുസ്മരണവും ആശാൻ കവിതകളുടെ ജനകീയാലാപനവും നടത്തി. പ്രഭാഷകനും എഴുത്തുകാരനുമായ എസ്.സുരേഷ് ബാബു കുമാരനാശാൻ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുൻ അംഗവും മുതിർന്ന തൊഴിലുറപ്പ് തൊഴിലാളിയുമായ എഴുപതുകാരി ആനന്ദവല്ലിയമ്മ മുതൽ രണ്ടാം ക്ലാസ് വിദ്യാർത്നി ബിനയകൃഷ്ണ വരെ കാവ്യാലാപനത്തിൽ പങ്കെടുത്തു. കാസ്കറ്റ് പ്രസിഡന്റ് ബി.കെ.വിനോദ് സ്മൃതിസന്ധ്യയുടെ അവതാരകനായി. രക്ഷാധികാരി ആർ.ഷാജി ശർമ, സി.ശശിധരൻ, ബാലസാഹിത്യകാരൻ വി.എം.രാജ് മോഹൻ, പി.സാബു, ഷാജി പനോരമ, സെക്രട്ടറി കെ.എസ്.അനിൽ , കവി സന്തോഷ് ചവറ സൗത്ത് എന്നിവർ സംസാരിച്ചു.