പാരിപ്പള്ളി: ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ 20ന് രാവിലെ 9 മുതൽ കല്ലുവാതുക്കൽ ജില്ലാ പഞ്ചായത്ത് കബഡി അക്കാഡമിയിൽ നടക്കും. സംസ്ഥാന കബഡി ടെക്കിനിക്കൽ കമ്മിറ്റി കൺവീനർ ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. 2004 ഫെബ്രുവരി 4നും അതിന് ശേഷവും ജനിച്ചവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. ആൺ കുട്ടികൾക് 70 കിലോഗ്രാമും പെൺകുട്ടികൾക്ക് 65 കിലോഗ്രാം തൂക്കം ഉണ്ടായിരിക്കണം. 26ന് കാസൾഗോഡ് തൃക്കരിപ്പൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിലേക്ക് ഈ മത്സരങ്ങളിൻ നിന്നു ടീമിനെ തിരഞ്ഞെടുക്കും. വിവരങ്ങൾക്ക് ,ഫോൺ: 9895230925, 97454154 54.