jyothikumar

കൊ​ല്ലം: കൊല്ലം അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ പേരൂർ കുറ്റിച്ചിറ ജ്യോതിസിൽ പരേതനായ മാധവൻ സ്വാമിയുടെ​യും ചെല്ലമ്മയുടെയും മകൻ ജ്യോതികുമാർ (54) നിര്യാത​നായി.

ഡ്രഗ്സ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ച എം. ജ്യോതികുമാർ ഔദ്യോഗിക ജീവിതത്തിൽ കൂടുതൽ കാലവും കൊല്ലത്തായിരുന്നു. മരുന്നുകളുടെ ഗുണനിലവാരവും കൃത്യമായ വിലയും ഉറപ്പാക്കാൻ കർശന പരിശോധനകൾ നടത്തി​യി​രുന്ന അദ്ദേഹം, ഇടതുപക്ഷ സർവ്വീസ് സംഘടനയായ കെ.ജി.ഒ.എയുടെ സജീവ പ്രവർത്തകനാണ്. രണ്ട് ദിവസം മുൻപാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ അന്ത്യം സംഭവി​ച്ചു. ഭാര്യ: ബി​. ബിന്ദു (അദ്ധ്യാപിക, എം.വി.ജി എൽ.പി.എസ്, പേരൂർ). മക്കൾ: മാനസ (കൃഷി ഓഫീസർ, ശൂരനാട് തെക്ക്), മീര (പി.ജി വിദ്യാർത്ഥിനി). മൃതദേഹം ഇന്ന് രാവിലെ 9 മുതൽ 10.30 വരെ ജില്ല അസി. ഡ്രഗ്സ് കൺട്രോളർ ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്​കാരം 11.30ന് പോളയത്തോട് വിശ്രാന്തിയിൽ.