k

ചാത്തന്നൂർ: അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി നിർമ്മിക്കുന്ന ചാത്തന്നൂർ മത്സ്യ മാർക്കറ്റിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

5.28 കോടി രൂപ ചെലവഴിച്ചാണ് ചാത്തന്നൂർ മത്സ്യ മാർക്കറ്റ് നിർമ്മിക്കുന്നത്.1482.11 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളായി നിർമ്മിക്കുന്ന കെട്ടിടത്തിൽ മത്സ്യവിപണന ഔട്ട്ലെറ്റുകൾ, ഇറച്ചിക്കടകൾ, ലേലഹാൾ, പച്ചക്കറി കടകൾ, ഫ്രീസർ മുറി, പ്രിപ്പറേഷൻ മുറി, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങിയവ ഒരുക്കും.

ജി.എസ്.ജയലാൽ എം.എൽ.എ അദ്ധ്യക്ഷനായി. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌

ടി.ദിജു, സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്‌ടർ പി.ഐ.ഷെയ്ക് പരീത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

എം.കെ.ശ്രീകുമാർ,സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ഡയറക്ട‌ർ ബോർഡ് അംഗം

ഇ.കെന്നഡി, ചീഫ് എൻജിനീയർ ടി.വി.ബാലകൃഷ്ണൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ എസ്.പ്രിൻസ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല വർഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ

എൻ.ശർമ്മ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ, ആർ.സജീവ് കുമാർ, ആർ.അമൽ ചന്ദ്രൻ, ഷൈനി ജോയി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.