ഏരൂർ: ഏരൂർ മയിലാടുംകുന്ന് ശ്രീ മുരുകൻ കോവിലിലെ തൈപ്പൂയ മഹോത്സവത്തിന് തൃക്കൊടിയേറി. ക്ഷേത്രം തന്ത്രി പി.വി .സായിപ്രസാദ സരസ്വതിയുടെ കാർമ്മികത്വത്തിലാണ് തൈപ്പൂയ മഹോത്സവത്തിന് തുടക്കം കുറിച്ചത്. 26 വരെ താന്ത്രിക പൂജകൾ, സ്കന്ദ പുരാണ ജ്ഞാന യജ്ഞം,കാവടി എഴുന്നള്ളത്ത് വിവിധ കലാപരിപാടികളോടെ ആഘോഷിക്കും. എസ്.രാജൻസ്വാമി, പി.വി. സായിപ്രസാദ സരസ്വതി,ഭാഗവത രത്നം കരിയം സോമശേഖരൻ എന്നിവർ പൂജകൾക്ക് നേതൃത്വം നൽകുമെന്ന് ക്ഷേത്രം ഭാരവാഹികളായ എ.രാമചന്ദ്രൻനായർ, ബി. ബൈജു, ജെ.എസ് .ബിജു എന്നിവർ അറിയിച്ചു.