അഞ്ചൽ : മാരക മയക്ക് മരുന്നായ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിലായി .
. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി വിഷ്ണു വിനെ (24ആണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ അഞ്ചൽ ആലകുന്നിൽ വിളയിൽ വീട്ടിൽ അൽസാബിത്തിനെ കൊല്ലം റൂറൽ ഡാൻസാഫ് എസ്.ഐ ജ്യോതിഷിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം പിടികൂടിയിരുന്നു.
അൽസാബിത്തിനെ ചോദ്യം ചെയ്തതിൽ വിഷ്ണുവിൽ നിന്നാണ് എൽ.എസ് .ഡി സ്റ്റാമ്പ് വാങ്ങിയതെന്ന് മൊഴി ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് കേസിൽ വിഷ്ണുവിനെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.
അഞ്ചൽ സി.ഐ അബ്ദുൾ മനാഫ് ,എസ്.ഐ മാരായ പ്രജീഷ് കുമാർ, ബിജു, സി.പി.ഒമാരായ സജു , വിനോദ് , അഭിലാഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.