a
ഉഗ്രൻകുന്ന് സ്കൂളിൽ സംയുക്ത ഡയറിയുടെ പ്രകാശനം വാർഡ് മെമ്പർ ടി.കെ.ജ്യോതിദാസ് നിർവഹിക്കുന്നു

ഓയൂർ : 2023 -24 അദ്ധ്യയന വർഷം ഒന്നാം ക്ലാസിലെ കുട്ടികളിലെ ഭാഷാശേഷി ,സർഗ്ഗശേഷി ചിന്താശേഷി എന്നിവയുടെ വികസനത്തിന് ഉതകുന്ന തരത്തിൽ നടപ്പിലാക്കിയ പുത്തൻ ആശയമായ സംയുക്ത ഡയറിയുടെ പ്രകാശനം ഉഗ്രൻകുന്ന് സ്കൂളിൽ നടന്നു. 'ഇന്നിങ്ങനെയായിരുന്നു'

എന്ന പേരിൽ കുട്ടികളുടെ ഡയറി എഴുത്തുകൾ ചേർത്ത് തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശന കർമ്മം ഉഗ്രൻകുന്ന് വാർഡ് മെമ്പർ ടി.കെ.ജ്യോതിദാസ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ആർ. രാജേഷ്, പ്രധാനാദ്ധ്യാപിക ആനിയമ്മ മാത്യു, ക്ലാസ് ടീച്ചർ പി.താജുന്നിസ എന്നിവർ സംസാരിച്ചു.