കുളത്തൂപ്പുഴ : കേരള കർഷക തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സിടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കുളത്തുപ്പുഴ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും
സംഘടിപ്പിച്ചു.
കർഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യം വർദ്ധിപ്പിക്കുക, പെൻഷൻ വിതരണം 3000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണ സി.പി.ഐ അഞ്ചൽ മണ്ഡലം കമ്മിറ്റി സെക്രട്ടറി ലിജു ജമാൽ ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മറ്റി സെക്രട്ടറി അജിമോൻ, സുരേഷ്, വി.കൃഷ്ണപിള്ള, ഷീജറാഫി,വിഷ്ണു, മുഹമ്മദ്ബീരാൻ, ഉദയപ്രസാദ് തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.