achankunju
അച്ഛൻ കുഞ്ഞ്

പടിഞ്ഞാകല്ലട: ശൂരനാട് സ്കൂൾ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് പന്ത്രണ്ടര വർഷം കഠിനതടവിന് കരുനാഗപ്പള്ളി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വിധിച്ചു. പോരുവഴി വില്ലേജിൽ വടക്കേ മുറിയിൽ കുഞ്ഞാലുംമൂടിന് സമീപം മുഖത്തല തറയിൽ വീട്ടിൽ അച്ചൻകുഞ്ഞി (57) നെതിരെയാണ് സ്പെഷ്യൽ ജഡ്ജ് എഫ്. മിനിമോൾ ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാർച്ച് 14നാണ് സംഭവം. കുട്ടിയെ സ്കൂളിൽ കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതും അച്ചൻകുഞ്ഞായിരുന്നു. സ്കൂളിൽ നിന്ന് കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി തിരികെ വീട്ടിലേക്ക് വരുന്ന വഴിയാണ് ലൈംഗിക അതിക്രമം നടത്തിയത്. കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ശൂരനാട് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. അന്വേഷണ സംഘത്തിൽ ജി. എസ്. ഐ സുരേഷ് ബാബു, ജി.എ.എസ്.ഐ ജയകുമാർ, എസ്.സി. പി .ഓ സുനിത എന്നിവരും ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ. സി. പ്രേമചന്ദ്രനും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി എസ്. സി .പി. ഓ മേരി ഹെലനും ഹാജരായി.