ഓയൂർ :വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് മഴവില്ല് 2024 എന്ന പേരിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. കരിങ്ങന്നൂർ ഏഴാംകുറ്റി ശിശുവിഹാറിൽ വച്ച് നടന്ന കലോത്സവം വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.റീന അദ്ധ്യക്ഷനായി. തുടർന്ന് കുട്ടികളുടെ വിവിധ കലാകായിക മത്സരങ്ങൾ അരങ്ങേറി. വിജയികൾക്കുള്ള സമ്മാനദാനവും സമാപന സമ്മേളനവും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി.നായർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബി.ബിജു, ജയശ്രീ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ലിജി, ജെ.അമ്പിളി,വട്ടപ്പാറ നിസാർ, ജോളി ജെയിംസ്, ജസീന ജമീൽ,കെ.വിശാഖ്, പി.ആർ. സന്തോഷ്, ടി.കെ.ജ്യോതി ദാസ്, ഡി.രമേശൻ, ജുബൈരിയ ബീവി, മെഹറൂനിസ എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഖ നന്ദി പറഞ്ഞു.
വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏഴാംകുറ്റി ശിശുവിഹാറിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം സമാപന സമ്മേളനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി.നായർ ഉദ്ഘാടനം ചെയ്യുന്നു