d

കൊല്ലം: കോർപ്പറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വൃദ്ധർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. കാവനാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി മേയർ കൊല്ലം മധു അദ്ധ്യക്ഷനായി. 49 മൾട്ടി ഫംഗ്ഷണൽ വീൽ ചെയറുകൾ, 9 കിടക്കകൾ, 10 എയർ ബെഡുകൾ, 91 കമ്മോഡ് ചെയറുകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്. 22 ലക്ഷം രൂപ ചെലവഴിച്ച് 129 പേർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്‌തു. അപേക്ഷ നൽകിയാൽ ആവശ്യമുള്ളവർക്ക് തുടർന്നും സഹായ ഉപകരണങ്ങൾ വിതരണം ചെയ്യും. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എസ്.ജയൻ, സുജകൃഷ്‌ണൻ, കൗൺസിൽ അംഗങ്ങൾ, സി.ഡി.പി.ഒ, കോർപ്പറേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.