കൊല്ലം: ആരാധനാലയം വളരുമ്പോൾ പ്രദേശത്ത് ഐശ്വര്യം പരക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പട്ടത്താനം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ചുറ്റമ്പല സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങൾ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായി മാറണം. പ്രാർത്ഥനയും പൂജയും മാത്രം പോര. ക്ഷേത്രം കൊണ്ട് സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പൊതുജനങ്ങൾക്ക് പ്രയോജനമുണ്ടാകണം. സമ്പത്ത് ഇല്ലാത്തവരെ കൈപിടിച്ച് ഉയർത്തി മുഖ്യധാരയിലെത്തി​ക്കാനുള്ള ശ്രമങ്ങൾ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടക്കണം. ഭഗവാന് വിശപ്പില്ല, ഭക്തനാണുള്ളത്. നാട്ടിൽ വിഷമങ്ങൾ അനുഭവിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. പഠിക്കാൻ, വിവാഹത്തിന്, ചികിത്സയ്ക്ക്, കിടപ്പാടം നിർമ്മിക്കാൻ ഇതിനൊക്കെ പണമില്ലാതെ വലയുന്നവരുണ്ട്. ക്ഷേത്രങ്ങളിൽ കിട്ടുന്ന സമ്പത്ത് ഇത്തരം പാവങ്ങൾക്ക് നൽകണം. ക്ഷേത്രത്തിന്റെ വളർച്ച പ്രദേശത്തിന്റെ വളർച്ചയായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ജനറൽ കൺവീനർ ജെ. വിമലകുമാരി സ്വാഗതം പറഞ്ഞു. റിപ്പോർട്ടും അവതരിപ്പിച്ചു. കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യപ്രഭാഷണവും യോഗം കൗൺസിലർ പി. സുന്ദരൻ അനുഗ്രഹ പ്രഭാഷണവും നടത്തി. മുൻ മന്ത്രി ബാബുദിവാകരൻ ക്ഷേത്ര ഭരണ സമിതിക്ക് വേണ്ടി വെള്ളാപ്പള്ളി നടേശനെ ആദരിച്ചു. ക്ഷേത്ര സ്ഥപതി കെ.കെ. ശിവൻ പാമ്പാക്കുടയെ വെള്ളാപ്പള്ളി നടേശൻ ആദരിച്ചു.

കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, സിനിമാ നാടക നടി വിജയകുമാരി ഒ. മാധവൻ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ എ.ഡി. രമേശ്, ലീഗൽ അഡ്വൈസർ അഡ്വ. എസ്. ഷേണാജി, ക്ഷേത്രം മേൽശാന്തി ജതീഷ്, പട്ടത്താനം 450-ാം നമ്പർ ശാഖ മുൻ പ്രസിഡന്റ് കെ. ചന്ദ്രബാലൻ, മുൻ സെക്രട്ടറി എച്ച്. ദിലീപ്കുമാർ, പട്ടത്താനം ഈസ്റ്റ് ശാഖ പ്രസി‌ഡന്റ് ബൈജു എസ് പട്ടത്താനം, പട്ടത്താനം വെസ്റ്റ് ശാഖ വൈസ് പ്രസിഡന്റ് കെ. സുരേന്ദ്രൻ, സെക്രട്ടറി സുന്ദരേശപ്പണിക്കർ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പ്രകാശ് ബാബു, കൺവീനർ പ്രമോദ് ബോസ്, കെ.വി. ഭരതൻ, സുദേവൻ, കിഷോർ, സുഖ്ദേവ്, സാബു പുത്തൻപുര, പി. ശിവദാസൻ, സുഗതൻ, പി. പുഷ്പാകരൻ, സരസ്വതി, സാബു കന്നിമേൽ, ദേവരാജൻ, ശോഭന കോമളാനന്ദൻ, ഷീല ബാബു, ശോഭന മംഗളാനന്ദൻ, സുശീല, സരസ്വതി പ്രകാശ്, രമ മണിപ്രസാദ്, ലീല രവീന്ദ്രൻ, രാജാമണി, രാധമ്മ, ശോഭ ബാബു, ഗീത അനിൽ, വിലാസിനി, സജിനി ഷാജി, തുളസി തമ്പി, ബേബി തുടങ്ങിയവർ നേതൃത്വം നൽകി.

എന്തിനെയും എതിർക്കുന്ന ശൈലി തിരുത്തണം

എന്തിനെയും എതിർക്കുന്ന ശൈലി തിരുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അറിവ് മാത്രം പോര. തിരിച്ചറിവുമുണ്ടാകണം. നന്നാകണമെങ്കിൽ ഒന്നാകണം. സ്ത്രീകളെ നേതൃത്വത്തിലേക്ക് ഉയർത്തിക്കൊണ്ടുവരണം അവർക്ക് ശക്തമായ പിന്തുണ നൽകണം. സ്ത്രീകൾ ആത്മസമർപ്പണത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.