കൊല്ലം: ചവറ ഗ്രാമപഞ്ചായത്തിൽ 14 അങ്കണവാടികൾ സ്മാർട്ടായി. 25 ലക്ഷം രൂപ ചെലഴിച്ചാണ് നിർമ്മാണം. കളിപ്പാട്ടങ്ങൾ, പഠന സാമഗ്രികൾ, ചുവർ ചിത്രങ്ങൾ, എൽ .ഇ.ഡി ടി.വി തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. മൂന്നു മുതൽ 6 വയസ് വരെയുള്ള കുട്ടികളിൽ വിവിധതരം പ്രവർത്തനങ്ങളിലൂന്നിയ പ്രീ സ്‌കൂൾ വികസനമാണ് ലക്ഷ്യം. പഞ്ചായത്തിലെ 14 വാർഡുകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ.എം.പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.സുരേഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാർ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, വൈസ് പ്രസിഡന്റ് സോഫിയ സലാം, ഐ.സി.ഡി.എസ് സൂപ്പർ വൈസർ രേഖലക്ഷ്മി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.