പത്തനാപുരം: എസ്.എൻ.ഡി.പിയോഗം 458ാം നമ്പർ പിറവന്തൂർ പടിഞ്ഞാറ് ശാഖയിൽ ചതയദിന പ്രാർത്ഥനയും ഗുരുദേവ പ്രഭാഷണവും നടന്നു. യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ടി.സുദർശനൻ അദ്ധ്യക്ഷനായി . പത്തനാപുരം യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി.ആമ്പാടി മുഖ്യപ്രഭാഷണം നടത്തി. വനിതസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദീപ ജയൻ, ശാഖ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം രത്നാകരൻ, വനിതസംഘം ശാഖ പ്രസിഡന്റ് സിന്ധുരാജീവ്, സെക്രട്ടറി സന്ധ്യ സാബു തുടങ്ങിയവർ സംസാരിച്ചു. ശാഖ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ജി.ജയചന്ദ്ര പണിക്കർ സ്വാഗതവും വനിതസംഘം എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അജി ടീച്ചർ നന്ദിയും പറഞ്ഞു.