കൊല്ലം: കശുഅണ്ടി മേഖലയിലെ പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നായ കാപ്പെക്സിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്നുച്ചയ്ക്ക് 3ന് കാപ്പെക്‌സ് പെരുമ്പുഴ ഫാക്ടറിയിൽ നടക്കും. കാപ്പെക്‌സിന്റെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഒഫും ഓൺലൈൻ വ്യാപാര ഉദ്ഘാടനവും മന്ത്രി പി.രാജീവ് നിർവഹിക്കും. പുതിയ വെബ്സൈറ്റിന്റെ സമർപ്പണവും ഫാക്ടറികളിലെ പുതിയ കംപ്യൂട്ടറുകളുടെ വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും മന്ത്രി കെ.എൻ,ബാലഗോപാൽ നിർവഹിക്കും. തൊഴിലാളികൾക്കുള്ള അവാർഡ് പി.സി.വിഷ്ണുനാഥ്.എം.എൽ.എ വിതരണം ചെയ്യും. കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപിള്ള അദ്ധ്യക്ഷനാകും. കാപ്പെക്സ് എം.ഡി. ശിരീഷ് കേശവൻ സ്വാഗതവും കൊമേഴ്സ്യൽ മാനേജർ പി.സന്തോഷ്‌കുമാർ നന്ദിയും പറയും.
കെ.എസ്.സി.ഡി.സി ചെയർമാൻ എസ്. ജയമോഹൻ,ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.എസ്. പ്രസന്നകുമാർ, ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള, മുഖത്തല ബ്ലോക്ക് മെമ്പർ അഡ്വ. ഫറൂക്ക് നിസാർ, ഇളമ്പള്ളൂർ പഞ്ചായത്ത് മെമ്പർ അനിൽകുമാർ,സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി.തുളസീധര കുറുപ്പ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു, സൗത്ത് ഇന്ത്യ കാഷ്യു വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് അഡ്വ. ശൂരനാട് ശ്രീകുമാർ, ആൾ കേരള കാഷ്യുനട്ട് വർക്കേഴ്സ് ഫെഡറേഷൻ (യു.ടി.യു.സി) സെക്രട്ടറി സജി ഡി.ആനന്ദ്, ധനകാര്യവകുപ്പ് അഡിഷണൽ സെക്രട്ടറി ബി. പ്രതീപ്കുമാർ,വ് യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി സിജു ജേക്കബ്, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ സി.എസ്.സിമി, കാപ്പെക്സ് ഡയറക്ടർമാരായ സി. മുകേഷ്, ആർ. മുരളീധരൻ, ടി.സി. വിജയൻ, പെരിനാട് മുരളി എന്നിവർ സംസാരിക്കും.