
കൊല്ലം: ബൈക്കും പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചാത്തന്നൂർ വരിഞ്ഞം എം.ജി.എസ് ഭവനിൽ മോഹൻലാലിന്റെ മകൻ സുമേഷ് ലാൽ (27) ആണ് മരിച്ചത്.
ബുധൻ രാത്രി 9ന് തഴുത്തലയിലായിരുന്നു അപകടം. കണ്ണനല്ലൂരിൽ നിന്നു കൊട്ടിയത്തേക്കു വരികയായിരുന്ന സുമേഷ് ലാലിന്റെ ബൈക്കും എതിരെ വന്ന പിക് അപ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുമേഷ് ലാലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കൊട്ടിയം പൊലീസ് കേസെടുത്തു. അമ്മ ഗിരിജ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്.