എഴുകോൺ : കാൻസർ, ഹൃദയ ശാസ്ത്രക്രിയ, വൃക്ക മാറ്റിവയ്ക്കൽ, പക്ഷാഘാതം തുടങ്ങിയ രോഗബാധിതർക്ക് കേരള സർക്കാർ സഹകരണ വകുപ്പ് മുഖേന നടപ്പാക്കുന്ന അംഗ സമാശ്വാസ നിധിയിൽ നിന്ന് കരീപ്ര സർവീസ് സഹകരണ ബാങ്കിന് അനുവദിച്ച ആശ്വാസ ധനം വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ ജി. ത്യാഗരാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ ഭരണ സമിതി അംഗം സുന്ദരേശൻ പാലക്കുന്നിൽ അദ്ധ്യക്ഷനായി. ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, പ്രമുഖ സഹകാരികൾ എന്നിവർ സംസാരിച്ചു. ബോർഡ് മെമ്പർ ജി. മോഹനൻ സ്വാഗതവും സെക്രട്ടറി ബി.പ്രിയ നന്ദിയും പറഞ്ഞു.ബാങ്കിൽ അംഗങ്ങളായ രോഗബാധിതർക്കാണ് തുക നൽകുന്നത്.