dairy

കൊല്ലം: പാരിപ്പള്ളി ഗവ.എൽ.പി.എസിലെ ഒന്ന് രണ്ടു ക്ലാസുകളിലെ വിദ്യാർത്ഥികളുടെ സംയുക്ത ഡയറിയുടെ പ്രകാശനം നടന്നു. കുട്ടികൾ അവരുടെ കുഞ്ഞു ഭാവനയിലും ശൈലിയിലും ഭാഷയിലും എഴുതിയ കുറിപ്പുകളാണ് ഡയറികളിലുള്ളത്. നിറത്താളുകൾ എന്നും വർണ ചിറകുകൾ എന്നും പേരിട്ട സംയുക്ത ഡയറികളുടെ പ്രകാശനം ചാത്തന്നൂർ ബി.പി.സി സജിറാണി നിർവഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഗംഗ റാണി അദ്ധ്യക്ഷയായി. ഹെഡ്മിസ്ട്രസ് പി.സജിനി, ക്ലസ്റ്റർ കോഓർഡിനേറ്റർ ശാന്തിലാൽ, സീനിയർ അസിസ്റ്റന്റ് യു.സ്മിത അദ്ധ്യാപികമാരായ ബി.കാർത്തിക,

എൻ.ശാരിക എന്നിവർ സംസാരിച്ചു.