ശാസ്താംകോട്ട: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ പതാരം കിടങ്ങയം 170 -ാം നമ്പർ ശാഖയിൽ വാർഷിക പൊതുയോഗവും ശാഖാ കമ്മിറ്റി തിരഞ്ഞെടുപ്പും നടത്തി. യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വിജയ രാഘവൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി റാം മനോജ് മുഖ്യ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ബേബി കുമാർ കൗൺസിലർമാരായ അഡ്വ.സുഭാഷ് ചന്ദ്രബാബു, നെടിയവിള സജീവൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സുരരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് കോമളകുമാരൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ശാഖാ ഭാരവാഹികളായി പ്രസിഡന്റ് എം.വിജയ രാഘവൻ, വൈസ് പ്രസിഡന്റ്
എം.ആർ. കോമളകുമാരൻ, സെക്രട്ടറി ആർ.സുരരാജൻ, യൂണിയൻ കമ്മിറ്റി അംഗം ഡി.ബാബുരാജൻ എന്നിവരെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി ഓമനക്കുട്ടൻ, അനിൽകുമാർ , സുനീഷ്കുമാർ , ലീന സുരേഷ്, ബാഹുലേയൻ, സുഗതൻ , അജയകുമാർ എന്നിവരെയും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി ബിന്ദു സേനൽ, അനിൽകുമാർ ,ഗീത എന്നിവരെയും തിരഞ്ഞെടുത്തു.