പുനലൂർ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷന്റെ (ബി.കെ.എം.യു) നേതൃത്വത്തിൽ ആര്യങ്കാവ് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മുടങ്ങി കിടക്കുന്ന ആനുകുല്യങ്ങൾ വിതരണം ചെയ്യുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുളള കേന്ദ്ര സർക്കാരിന്റെ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു തൊഴിലാളികൾ മാർച്ചും ധർണയും സംഘടിപ്പിച്ചത്.സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു മണ്ഡലം സെക്രട്ടറി അഡ്വ.പി.ബി അനിൽമോൻ അദ്ധ്യക്ഷനായി. സി.പി.ഐ ആര്യങ്കാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സോമരാജൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിബിൽബാബു, ശാന്തകുമാരി, നേതാക്കളായ എം.സലീം,രാജേന്ദ്രൻ നായർ, കെ.ജി.ജോയി,കെ.രാജൻ,പി.വൈ.സജി, ശാസ്ത്രി രാധാകൃഷ്ണൻ, അർജ്ജുനൻ, ലക്ഷ്മണൻ, വിനോദ് തോമസ് തുടങ്ങിയവർ സംസാരിച്ചു.വി.അശോകൻ, ശിവദാസ്, പൊന്നമ്മ, ബേബി, വനരാജൻ, നടരാജൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.