ksspu

കൊല്ലം: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയന്റെ 32-ാമത് തൃക്കരുവാ യൂണിറ്റ് വാർഷിക സമ്മേളനവും മുതിർന്ന അംഗങ്ങളെ ആദരിക്കലും കാഞ്ഞാവെളി ശ്രീനാരായണ ഗുരു മന്ദിരം ഹാളിൽ ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.മുരളീധരൻ പിള്ള അദ്ധ്യക്ഷനായി. കെ.ചന്ദ്രബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. സംഘടനാ റിപ്പോർട്ട് ജില്ലാ വൈസ് പ്രസിഡന്റ് ജി.ചെല്ലപ്പൻ ആചാരി അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഡി.പി.ഫ്രാൻസിസ് സേവിയർ റിപ്പോർട്ടും യൂണിറ്റ് ട്രഷറർ പി. സുരേന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മുതിർന്ന അംഗങ്ങളെ ആദരിച്ചു.

സി.മുരളീധരൻ പിള്ള, സാസംസ്കാരിക സമിതി കൺവീനർ പ്രൊഫ.പി.ഭാസ്ക്‌കരൻ നായർ കമ്മിറ്റി അംഗങ്ങളായ എം.ഷൈലജ, ഗോപിനാഥ് പെരിനാട് എന്നിവർ സംസാരിച്ചു ആർ.അനിൽ കുമാർ നന്ദി പറഞ്ഞു.