t

കൊല്ലം: പള്ളിമൺ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ 62-ാം വാർഷികാഘോഷം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷൈജു കോശി അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് എം.വി.സത്യവതി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ സി.എം.മഞ്ജു ആമുഖ പ്രസംഗം നടത്തി. ഫിലിം ക്ലബിന്റെ ഉദ്ഘാടനം ചലച്ചിത്ര നടനും നിർമ്മാതാവുമായ ബാബുരാജും സിനിമാതാരം നിസാറും ചേർന്ന് നിർവഹിച്ചു. സാഹിത്യ ക്ലബ് വാക്കനാട് സുരേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിജി ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷാ സാജൻ, വാർഡ് മെമ്പർ ശോഭന കുമാരി, എസ്.എം.സി ചെയർമാൻ ബിജു പള്ളിമൺ, എം.പി.ടി.എ പ്രസിഡന്റ് ഷാനി നിസാം, ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി എ.സിദ്ധിക്ക്, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സജിതാമുകുന്ത് എന്നിവർ സംസാരിച്ചു. വാർഷികാഘോഷ കമ്മിറ്റി കൺവീനർ വി.ആർ.അജി നന്ദി പറഞ്ഞു. സ്കൂളിലെ പൂർവ വിദ്യാർഥിയും അദ്ധ്യാപകനു കവിയുമായ ബംസിധർ പള്ളിമൺ കവിത അവതരിപ്പിച്ചു. പൂർവ വിദ്യാർത്ഥികളുടെയും സ്കൂൾ കുട്ടികളടെയും കലാ പരിപാടികളും അരങ്ങേറി.