കൊല്ലം: ഓൾ ഇന്ത്യാ ഫുഡ്‌ബാൾ ഫെഡറേഷൻ ടൂർണമെന്റുകളിൽ പങ്കെടുക്കാനായി 4 മുതൽ 22 വയസുവരെ പ്രായമുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സെലക്ഷൻ 20,21 തീയതികളിൽ രാവിലെ 8 മുതൽ പീരങ്കി മൈതാനത്ത് നടക്കും. കൊല്ലം ജില്ലയിൽ ഉള്ളവർക്ക് മാത്രമാണ് സെലക്ഷൻ നടക്കുക. കൊട്ടാരക്കര, കരുനാഗപ്പളളി, പാരിപ്പളളി, കൊല്ലം എന്നവിടങ്ങളിലാണ് കോച്ചിംഗ് സെന്ററുകൾ. താത്പര്യമുളളവർ ജനന സർട്ടിഫിക്കറ്റ്, ആധാർ, ഫോട്ടോ എന്നിവയുമായി അന്നേ ദിവസം രാവിലെ 8ന് പീരങ്കി മൈതാനത്ത് എത്തിച്ചേരണം. വിവരങ്ങൾക്ക് ഫോൺ: 9567362376, 8111931149.