പോരുവഴി: വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിന്റെ 24-ാം വാർഷികാഘോഷം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കുറ്റിയിൽ നിസാം അദ്ധ്യക്ഷനായി. സമ്മാനദാനവും മെമെന്റോ വിതരണവും കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് മെമ്പർ അനിൽ എസ്.കല്ലേലിഭാഗം, മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത് പ്രസിഡന്റ് പി.എം.സെയ്ദ്, ചെയർമാൻ എ.എ.റഷീദ്, ട്രഷറർ കൊടിയിൽ ലത്തീഫ്, വൈസ് ചെയർമാൻ ഇ.സുബൈർ കുട്ടി കെ.കെ.വില്ല, , മാനേജർ വിദ്യാരംഭം ജയകുമാർ എന്നിവർ നിർവഹിച്ചു. ഫ്ലവേഴ്‌സ് ടി. വി. ടോപ് സിങ്ങർ ഫെയിം അസ്ന നിസാമും സീ ടി.വി സരിഗമ ഫെയിം ശ്രീജിത്ത് ബാബുവും പങ്കെടുത്തു. പ്രിൻസിപ്പൽ എസ്. മഹേശ്വരി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച ഹൗസിനുള്ള റോളിംഗ് ട്രോഫി അസ്ത്ര ഹൗസ് ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.ഷാജഹാൻ, സനൽകുമാർ എന്നിവരും ഗ്രാമപ്പഞ്ചായത്തംഗങ്ങളായ റാഫിയ നവാസ്, ജലജ രാജേന്ദ്രൻ, സജിമോൻ എന്നിവർ സംസാരിച്ചു. പ്രവർത്തനങ്ങൾക്ക് സീനിയർ പ്രിൻസിപ്പൽ ടി.കെ.രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ. യാസിർഖാൻ, അക്കാഡമിക് കോർഡിനേറ്റർ അഞ്ജനി തിലകം, പ്രീ പ്രൈമറി കോർഡിനേറ്റർ ഷിംന മുനീർ, സ്റ്റാഫ് സെക്രട്ടറി ദീപ, അദ്ധ്യാപകരായ സാലിം, സന്ദീപ് ആചാര്യ, റാം കൃഷ്ണൻ, പ്രിയമോൾ തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ ഹെഡ് ഗേൾ പൂജ സ്വാഗതവും ഹെഡ് ബോയ് അർജുൻ നന്ദിയും പറഞ്ഞു.