arest
മാഹീൻ

കൊല്ലം: അയൽവാസിയെ ആക്രമിച്ച യുവാവ് പിടിയിൽ. തേവലക്കര, പാലക്കൽ, കുന്നേൽ പടിഞ്ഞേറ്റതിൽ വീട്ടിൽ മാഹീൻ (34) ആണ് ചവറ തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവാഴ്ച രാത്രി 8ന് കടപ്പായി മുക്കിൽ വെച്ച് അയൽവാസിയായ അബ്ദുൾ സിദ്ദിഖിനെ സൈക്കിളിൽ വന്ന പ്രതി മുൻവിരോധത്തിൽ അസഭ്യം പറഞ്ഞു.

ഇത് ചോദ്യം ചെയ്ത സിദ്ദീഖിനെ പ്രതി കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് വീശീ പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് അബ്ദുൾ സിദ്ദിഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.

ചവറ തെക്കുംഭാഗം സബ് ഇൻസ്‌പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രസന്നൻ സി.പി.ഒ വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.