അഞ്ചാലുംമൂട്: നീരാവിൽ ഭാഗത്ത് വഴിത്തർക്കത്തെതുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന് അയൽവാസിയുടെ വെട്ടേറ്റു. നീരാവിൽ സ്വദേശിയും വർക്ക് ഷോപ്പ് ജീവനക്കാരനുമായ അമ്പിളി ഭവനിൽ രാജേഷിനാണ്(42) വെട്ടേറ്റത്. ഇന്നലെ രാത്രി 8നായിരുന്നു സംഭവം. സാരമായി പരിക്കേറ്റ രാജേഷിനെ പാലത്തറയിലെ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചാലുംമൂട് പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. രാജേഷിനെ ആക്രമിച്ച യുവാവിനെ പിടികൂടാനായിട്ടില്ല.