കരുനാഗപ്പള്ളി: നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. നഗരസഭയിലെ തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. കാട് മൂടി കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യം വളരെ കൂടുതലാണ്. മാസങ്ങളായി ആവശ്യപ്പെട്ടിട്ടും വിളക്കുകൾ കത്തിക്കാൻ നടപടിയെടുത്തില്ല. പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതിനെ ഉപരോധം അവസാനിപ്പിച്ചു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എം.അൻസാർ, കൗൺസിലർമാരായ അഡ്വ.ടി.പി.സലിംകുമാർ, ബീനജോൺസൺ, സിംലാൽ, റഹിയാനത്ത് ബീവി, എം.എസ്.ശിബു എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.