
കൊല്ലം: കൊല്ലം എസ്.എൻ കോളേജ് റിട്ട.ടീച്ചേഴ്സ് അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആശാൻ വിചാര സദസ് ഡോ.ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.എസ്.സുലഭ അദ്ധ്യക്ഷയായി. ഡോ.കെ.എസ്.രവികുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.കെ.ജയരാജൻ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ഡോ.എം.വിശ്വനാഥൻ സ്വാഗതവും ഡോ.ജി.പുഷ്പാംഗദൻ നന്ദിയും പറഞ്ഞു. അസോസിയേഷന്റെ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളും ഇതോടൊപ്പം നടന്നു. പ്രൊഫ. വസന്തകുമാർ സാംബശിവന്റെ നിരപരാധി എന്ന കഥാപ്രസംഗവും അരങ്ങേറി.