
കൊല്ലം: അവസാന ശ്വാസത്തിൽ പോലും രാമമന്ത്രങ്ങൾ ഉരുവിട്ട മഹാത്മജിയുടെ രാമസങ്കല്പത്തിൽ നിന്ന് രാജ്യത്തെയും ജനങ്ങളെയും അകറ്റാനുള്ള ബോധപൂർവമായ പരിശ്രമങ്ങൾക്കെതിരെ യുവതലമുറ ജാഗ്രത പുലർത്തണമെന്ന് ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ.
ഗാന്ധിജിയുടെ പന്മന ആശ്രമ സന്ദർശനത്തിന്റെ 90-ാമത് വാർഷികത്തോട് അനുബന്ധിച്ച് സെന്റർ ഫോർ ഗാന്ധി സ്റ്റഡീസ് ആൻഡ് റിസർച്ച്, ഗാന്ധി പീസ് ഫൗണ്ടേഷൻ, യൂത്ത് പ്രമോഷൻ കൗൺസിൽ എന്നിവ സംയുക്തമായി പന്മന ആശ്രമത്തിൽ സംഘടിപ്പിച്ച കലാലയ വിദ്യാർത്ഥികളുടെ ഗാന്ധി ദർശൻ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധി പീസ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ജി.ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. വള്ളിക്കാവ് മോഹൻദാസ്, കെ.ജി.ജഗദീശൻ, കെ.എസ്.ജ്യോതി, സുമൻജിത് മിഷ എന്നിവർ ക്ലാസെടുത്തു. പ്രൊഫ. ആർ.വാസുദേവൻ പിള്ള, പന്മന ബാലചന്ദ്രൻ,
റോസ് ആനന്ദ്, സരസ്വതി അമ്മ, പി.എസ്.അനുഷ, എസ്.ശിവകേശ് എന്നിവർ സംസാരിച്ചു.