pension
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കരീപ്ര ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കരീപ്ര ഈസ്റ്റ് യൂണിറ്റ് വാർഷികം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് വി.അനിരുദ്ധൻ അദ്ധ്യക്ഷനായി.

എൻ.രവീന്ദ്രൻ അനുശോചന പ്രമേയവും

പെൻഷണേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ കെ.സമ്പത്ത്കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

ജില്ലാ ജോ.സെക്രട്ടറി ജെ.ചെന്താമരാക്ഷൻ മുതിർന്ന പെൻഷൻകാരെ ആദരിച്ചു. കരീപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ത്യാഗരാജൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കെ.എസ്. എസ്.പി.യു ബ്ലോക്ക് സെക്രട്ടറി എൻ.രാജശേഖരൻ ഉണ്ണിത്താൻ പ്രതിഭകളെ ആദരിച്ചു.

യൂണിറ്റ് സെക്രട്ടറി ആർ.അപ്പുക്കുട്ടൻ പിള്ള വാർഷിക റിപ്പോർട്ടും ട്രഷറർ എസ്.വിജയധരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

സംസ്ഥാന കൗൺസിലർ അഡ്വ.സുരേന്ദ്രൻ കടയ്ക്കോട്, ബ്ലോക്ക് പ്രസിഡന്റ് എ.സുധീന്ദ്രൻ, സി. കൃഷ്ണൻകുട്ടിനായർ, പി.എൻ.ജഗദമ്മ, ബി.കൃഷ്ണമ്മ, ബി.നളിനി, സി.പൊന്നമ്മ, എസ്.സദാനന്ദൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ :വി.അനിരുദ്ധൻ (പ്രസിഡന്റ്), എസ്.വിജയധരൻ (സെക്രട്ടറി), എൻ. രവികുമാർ (ട്രഷറർ).

ജി. ചന്ദ്രമോഹനൻ നായർ വരണാധികാരിയായിരുന്നു.