
കൊല്ലം: ലോക് സഭയിലെ പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്തശേഷം ഏകപക്ഷീയമായി അവതരിപ്പിച്ച് നിയമമാക്കിയ ഹിറ്റ് ആൻഡ് റൺ നിയമം നടപ്പാക്കരുതെന്ന് കേരള മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന നേതൃത്വ സംഗമം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഡി.സി.സി ഹാളിൽ നടന്ന സംഗമം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മലയാലപ്പുഴ ജ്യോതിഷ് കുമാർ അദ്ധ്യക്ഷനായി. ഫെബ്രുവരി 17,18 തീയതികളിൽ കുമളിയിൽ സംസ്ഥാന ക്യാമ്പ് നടത്താനും സംഗമം തീരുമാനിച്ചു. വി.ആർ.പ്രതാപൻ, രാജ മാട്ടൂക്കാരൻ, എ.ജോൺ, എം.നൗഷാദ്, ബി.ശങ്കരനാരായണ പിള്ള, അഞ്ചൽ സജീവൻ, ഡി.ഗീതാകൃഷ്ണൻ, എച്ച്.അബ്ദുൾ റഹ്‌മാൻ, കോതേത്ത് ഭാസുരൻ, പുത്തൻ പള്ളി നിസാറുദ്ദീൻ, ഒ.ബി.രാജേഷ്, യു.അശോക് കുമാർ, ടോമി തോമസ്, പി.ആർ.അയ്യപ്പൻ, എ.ടി.ജോസ്, കെ.പി.ജോഷി, അയത്തിൽ ശ്രീകുമാർ, ഓലയിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു.