കൊല്ലം: കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5 മുതൽ ഫാസ് ഓഡ്റ്റോറിയത്തിൽ ഫാസ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കരോക്കെ സംഗീത പരിപാടി ഫാസ് സംഗീതനിറവ് അരങ്ങേറും. 27ന് ചലച്ചിത്ര നിർമ്മാതാവ് കെ.രവീന്ദ്രനാഥൻ നായരുടെ കൊച്ചുമകൻ അർജുൻ എസ്.നായരുടെ നേതൃത്വത്തിൽ യൂണിവേഴ്സൽ ഓർക്കസ്ട്രയുടെ ഗാനമേള ഫാസ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കും. ഓരോ പാട്ടിന്റെയും പിന്നാമ്പുറ കഥകൾ വെളുപ്പെടുത്തിയായിരിക്കും ഗാനമേള നടക്കുക. 28ന് വൈകിട്ട് 6.30ന് ഫാസിന്റെയും കലയുടെയും സംയുക്താഭിമുഖ്യത്തിൽ സോപാനം ഓഡിറ്റോറിയത്തിൽ കൊല്ലം യവനികയുടെ നേരം നാടകം അരങ്ങേറും.