അഞ്ചൽ:കുറവന്തേരി കുമാരനാശാൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന കുമാരനാശാൻ അനുസ്മരണം പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഹാളിൽ ഇത് സംബന്ധിച്ച് നടന്ന യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് പി.കെ.ഷിബു അദ്ധ്യക്ഷനായി. പ്രതീപ് കണ്ണങ്കോട് മുഖ്യപ്രഭാഷണം നടത്തി. അഞ്ചൽ ദേവരാജൻ ആശാൻ കവിതകൾ അവതരിപ്പിച്ചു. സജീവ് പാങ്ങലംകാട്ടിൽ ബാബു തട്ടത്തിലിന്റെ 'ഇനി ജ്യോത്സനാമേരി ഉറങ്ങട്ടെ' എന്ന പുസ്തകത്തെ സംബന്ധിച്ച് ചർച്ച നയിച്ചു. അഞ്ചൽ രാധാകൃഷ്ണൻ നായർ, എ.ചന്ദ്രശേഖരൻ പിള്ള, പ്രകാശ് വള്ളിപ്പച്ചയിൽ ആർ.ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി വി. ഉദയഭാനു സ്വാഗതവും വൈസ് പ്രസിഡന്റ് പ്രസന്നകുമാരി നന്ദിയും പറഞ്ഞു.