കൊല്ലം: കേരളീയ നവോത്ഥാനത്തിന്റെ ശുഭ്ര നക്ഷത്രമായ ഡോ. പൽപ്പുവിന്റെ എഴുപത്തിന്നാലാം ചരമവാർഷികമായ 25ന് ഡോ. പൽപ്പു കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. "കേരളീയ സമൂഹത്തിന് ഡോ.പൽപ്പുവിന്റെ സമഗ്ര സംഭാവന " എന്നതാണ് വിഷയം. 24ന് മുമ്പായി drPalpucollege@gmail.com എന്ന ഇ -മെയിൽ ഐഡിയിൽ പേരും സ്ഥാപനത്തിന്റെ സാക്ഷ്യപത്രവും അടങ്ങുന്ന വിവരങ്ങൾ നൽകണം. വിജയിക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകുമെന്ന് പ്രിൻസിപ്പൽ ഡോ. ജെ.ജയസേനൻ അറിയിച്ചു. ഫോൺ: 9496600 940, 9895300740.