
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി കെ.അനിൽകുമാർ തിരഞ്ഞെടുക്കപ്പെട്ടു. കുളത്തൂപ്പുഴ ഡിവിഷനിൽ നിന്നുള്ള അംഗമാണ്. സി.പി.എമ്മിലെ ഡോ. കെ.ഷാജി രാജിവച്ച ഒഴിവിലേക്കാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്. നിലവിൽ എ.ഐ.ടി യു.സി സംസ്ഥാന കൗൺസിൽ അംഗവും സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടേറിയറ്റ് അംഗവുമാണ്. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിന് എ.ഡി.എം ബീന റാണി മേൽനോട്ടം വഹിച്ചു.