vanitha-

കൊല്ലം: ഹരിത കേരള മിഷന്റെയും നവകേരളം കർമ്മ പദ്ധതിയുടെയും ആഭിമുഖ്യത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് ശ്രീനാരായണ വനിതാ കോളേജിനെ ഹരിത ക്യാമ്പസായി പ്രഖ്യപിച്ചു. പച്ച തുരുത്ത് ഒരുക്കൽ, ഒറ്റത്തവണ പ്ലാസ്റ്റിക്ക് നിരോധനം, ക്ലാസ് മുറികളിൽ പെൻ ഡ്രോപ്പ് ബോക്സ്, ജൈവ അജൈവ മാലിന്യം തരംതിരിക്കൽ പച്ചക്കറി വിളവ്, ഉച്ചഭക്ഷണം ടിഫിൻ ബോക്സിൽ, വലിച്ചെറിയൽ ഒഴിവാക്കാനുള്ള അവബോധ കുറിപ്പുകൾ, ബയോഗ്യാസ് പ്ലാന്റ് എന്നിവ ഒരുക്കിയാണ് കോളേജ് ഹരിത ക്യാമ്പസ് പദവി നേടിയത്. കോളേജ് പ്രിൻസിപ്പൽ ഡോ.അശ്വതി സുഗുണൻ അദ്ധ്യക്ഷയായി. നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ എസ്.ഐസക്ക് വിഷയാവതരണവും ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി കോർഡിനേറ്റർ പ്രൊഫ.എ.മഞ്ചു, ഐ.ക്യു.എ.സി കോർഡിനേറ്റർ പ്രൊഫ.ശേഖരൻ, നവകേരളം കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺ ആശാ ദാസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സോനാ ജി.കൃഷ്ണൻ , ഹരിത കേരളം ക്യാമ്പസ് കോർഡിനേറ്റർ ഡോ.ഡി.ദേവിപ്രിയ എന്നിവർ സംസാരിച്ചു.