pp

കുണ്ടറ: കൊല്ലം ചെങ്കോട്ട പാതയിൽ ഓടുന്ന ട്രെയിനുകളുടെ ബോഗികളുടെ എണ്ണം വർധിപ്പിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് കുണ്ടറ റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ നീളം വർദ്ധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കുണ്ടറ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിന് പിറകിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് വാഹന പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നും പുനലൂർ വഴി കൊല്ലം - ഡൽഹി, കൊല്ലം- മുംബൈ എന്നീ പുതിയ ട്രെയിനുകൾ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് ജോയി കണിയാംപറമ്പിൽ അദ്ധ്യക്ഷനായി. സെക്രട്ടറി ഷിബു പടവിള, വൈസ് പ്രസിഡന്റ് ഫാദർ എ.എബ്രഹാം, എം.ജോർജ് കുര്യൻ, വി.കസ്തൂരി ഭായ്, ഷാനവാസ് കരീം തുടങ്ങിയവർ സംസാരിച്ചു.