
കൊല്ലം: സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. സാംസ്‌കാരിക വകുപ്പും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ചെറുകഥാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്ത്രീകളുടെ അവകാശ സംരക്ഷണവും സമൂഹത്തിലെ തുല്യതയുമാണ് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ ഉറപ്പാക്കാനാകുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അദ്ധ്യക്ഷനായി. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടർ എൻ.മായ, സമം പ്രോഗ്രാം കമ്മിറ്റി അദ്ധ്യക്ഷ സുജ സൂസൻ ജോർജ്, കെ.എസ്.എഫ്.ഡി.സി എം.ഡി.അബ്ദുൽ മാലിക്, കേരള ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ്, ശാരദക്കുട്ടി, എഴുത്തുകാരി സി.എസ്.ചന്ദ്രിക, ആർ.പാർവതി ദേവി തുടങ്ങിയവർ പങ്കെടുത്തു.