കൊല്ലം: വിമലഹൃദയ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ സാധ്യതകൾ അവതരിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച എക്സിബിഷൻ
'വിമല എക്സ്പോ 2024' നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്രാൻസിനീ മേരി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ജെഫ്രി ആന്റണി സംസാരിച്ചു. ജില്ലയിലെ 22ഓളം സ്കൂളുകളിലെ വിദ്യാർത്ഥികൾ എക്സിബിഷൻ കാണാനെത്തി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് സജ്ജീകരിച്ച എക്സിബിഷനോടൊപ്പം
കലാ, കായിക, ഐ.ടി പവലിനുകളും ഒരുക്കി. പൊതുവിദ്യാസവകുപ്പിന്റെ പാഠപുസ്തകം കമ്മിറ്റി ചിത്രങ്ങൾ വരച്ച സ്കൂളിലെ വിദ്യാർത്ഥിയായ അനന്യ സുഭാഷിന്റെ നൂറോളം ചിത്രങ്ങളുടെ പ്രദർശനവും നടന്നു.