കുളത്തൂപ്പുഴ : മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട് കാർ അപകടത്തിൽപ്പെട്ടു. കുളത്തൂപ്പുഴ മടത്തറ പാതയിൽ കഴിഞ്ഞദിവസം പുലർച്ചെയോടെയാണ് തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് കുടുംബത്തോടൊപ്പം മടങ്ങിയ വാഹനം നിയന്ത്രണം വിട്ട് പാതയോരത്തെ തേക്ക് മരത്തിൽ ഇടിച്ചത്.
തമിഴ്നാട്ടിൽ നിന്നുള്ള കുടുംബം തിരുവനന്തപുരം എയർപോർട്ടിൽ പോയി തിരിച്ചു മടങ്ങി വരവേയാണ് അപകടം നടന്നത്.
വാഹനത്തിന്റെ പിൻഭാഗത്തുള്ള ടയർ പൊട്ടിത്തെറിച്ച നിലയിലായിരുന്നു.ഗുരുതര പരിക്കേറ്റു വാഹനത്തിൽ ഉണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തുപ്പുഴ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.