കൊല്ലം: ഡി.വൈ.എഫ്‌.ഐ ഇന്ന് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയിൽ ജില്ലയിൽ 1,25,000 പേർ അണിനിരക്കും. ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തി റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രസർക്കാരിന്റെ നിയമന നിരോധനത്തിനും സാമ്പത്തിക ഉപരോധത്തിനും എതിരെയാണ് മനുഷ്യ ചങ്ങല സംഘടിപ്പിക്കുന്നത്.
ജില്ലയിൽ 59 കിലോമീറ്റർ ദൂരമാണ് മനുഷ്യച്ചചങ്ങല സംഘടിപ്പിക്കുന്നത്. കടമ്പാട്ടുകോണം മുതൽ ഓച്ചിറ വരെ ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്താണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. നാലോടെ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കുന്നവർ ദേശീയപാതയിൽ എത്തിച്ചേരും. 4.30ന് ട്രയൽ നടക്കും. 5ന് പ്രതിജ്ഞ ചൊല്ലുകയും തുടർന്ന് പ്രധാന കേന്ദ്രങ്ങളിൽ യോഗവും നടക്കും.

കടമ്പാട്ടുകോണത്ത് കവി കുരീപ്പുഴ ശ്രീകുമാർ, ഓച്ചിറയിൽ എൻ.ശ്രീധരന്റെ ഭാര്യ പത്മാവതി, ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ, കൊല്ലത്ത് സാഹിത്യകാരൻ ജി.ആർ.ഇന്ദുഗോപൻ, കാഥികരായ ചിറക്കര സലീം കുമാർ, ഹർഷകുമാർ എന്നിവർ പങ്കെടുക്കും.