പന്മന: കരുനാഗപ്പള്ളി തേവർകാവ് ഭാഗത്ത് വീണ്ടും പേവിഷ ബാധയുള്ള നായുടെ ആക്രമണം. കുട്ടിയടക്കം 5 പേർക്ക് പരിക്ക് . ഇന്നലെ വൈകിട്ടാണ് സംഭവം. തേവർകാവ് ക്ഷേത്രത്തിന് സമീപത്തുള്ള അഞ്ചു വയസുകാരിക്ക് കണ്ണിന് ഗുരുതരമായി കടിയേറ്റു. മാർക്കറ്റ് റോഡിലും സമീപത്തുമാണ് മറ്റു നാലുപേർക്ക് കടിയേറ്റത്. കടിയേറ്റവരെല്ലാം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നായ പ്രദേശത്ത് കറങ്ങി നടക്കുന്നതറിഞ്ഞ് നാട്ടുകാർ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്.