 വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം 24ന്

കൊല്ലം: ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്‌കൂൾ 75ന്റെ നിറവിൽ. ഒരു വർഷം നീണ്ടു നിന്ന വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം 24ന് വൈകിട്ട് 4.30ന് മന്ത്രി വി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. കൊല്ലം രൂപതാ മെത്രാൻ ഡോ.പോൾ ആന്റണി മുല്ലശേരി അദ്ധ്യക്ഷനാകും.കൊല്ലം രൂപത എഡ്യൂക്കേഷൻ സെക്രട്ടറി ഫാ.ബിനു തോമസ്, എം.നൗഷാദ്.എം.എൽ.എ, കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ, ആർ.ഡി.ഡി കെ.സുധ, ലോക്കൽ മാനേജർ ഫാ.ബഞ്ചമിൻ പള്ളിയാടി തുടങ്ങിയവർ പങ്കെടുക്കും. ചലച്ചിത്രതാരം മനോജ് ഗിന്നസ് അവതരിപ്പിക്കുന്ന കോമഡി പ്രോഗ്രാം, കുട്ടികളുടെ കലാവിരുന്ന് എന്നിവ നടക്കും.ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പൽ ജി.ഫ്രാൻസിസ്, അദ്ധ്യാപകരായ സോണിയ മേരി,ഗ്രേസി ജോൺ, മേരി കാർമ്മൽ വാസ് എന്നിവർക്ക് യാത്ര അയപ്പ് നൽക്കും. വജ്രജൂബിലി ആഘോഷങ്ങളുടെ പ്രചരണാർത്ഥം 22,23 തീയതികളിൽ ചിന്നക്കടയിൽ നിന്നും വാഹനപ്രചരണകലാജാഥ സംഘടിപ്പിക്കും. 2022 നവംബർ 25നാണ് വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രിൻസിപ്പൽ ജി.ഫ്രാൻസിസ്, ഹെഡ്മാസ്റ്റർ എ.റോയിസ്റ്റൻ, ജനറൽ കൺവീനർ എ.ജോൺസൻ, സ്റ്റാഫ് സെക്രട്ടറി ഷൈൻ കൊടുവിള, പി.ടി.എ പ്രസിഡന്റ് ആർ.ശിവകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.