പുനലൂർ: എസ്.എൻ.ഡി.പിയോഗം 1079ാം നമ്പർ പുനലൂർ ടൗൺ ശാഖയിൽ നവീകരിച്ച ഗുരുക്ഷേത്ര സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മവും 24,25 തീയതികളിൽ നടക്കും. 24ന് രാവിലെ 6.45ന് ഗണപതിഹോമം,ഗുരുപൂജ, വാസ്തുപൂജ, വാസ്തുപുണ്യാഹം,8ന് ധാര,9.30ന് ജീവആവാഹവും തുടർന്ന് കലശത്തിൽ അത്താഴ പൂജയും നടക്കും. 25ന് രാവിലെ 9.20നും 9.44നുമകമുള്ള മുഹൂർത്തത്തിൽ നെട്ടയം സുജീഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ അരുവിപ്പുറം ക്ഷേത്ര മഠത്തിലെ സ്വാമി സാന്ദ്രാനന്ദ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മം നിർവഹിക്കും..തുടർന്ന് അനുഗ്രഹ പ്രഭാഷണവും നടത്തും. രാവിലെ 11ന് നടക്കുന്ന ഗുരുക്ഷേത്ര സമർപ്പണ സമ്മേളനം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ നിർവഹിക്കും.ശാഖ പ്രസിഡന്റ് ബിജു കരുണാകരൻ അദ്ധ്യക്ഷനാകും. പി.എസ്.സുപാൽ എം.എൽ.എ ഗുരുദേവ സന്ദേശം നൽകും. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.ഡോ.സീതാരാമൻ, ഡോ.ഷേളി ശങ്കർ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം വിജയകൃഷ്ണ വിജയൻ, യോഗം ഡയറക്ടർമാരായ എൻ.സതീഷ് കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ്ബാബു, അടുക്കളമൂല ശശിധരൻ,എസ്.എബി,സന്തോഷ് .ജി.നാഥ്,എൻ.സുന്ദരേശൻ, ഡി.ബിനിൽകുമാർ, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീലമധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, മുൻ ശാഖ ഭാരവാഹി സി.കെ.ബാലൻ, മുൻ യൂണിയൻ കൗൺസിലർ ഡി.നാരായണദാസ്, മതുരപ്പ ശാഖ സെക്രട്ടറി ഡി.സന്തോഷ് തുടങ്ങിയവർ സംസാരിക്കും. ശാഖ സെക്രട്ടറി ജഗൽമോഹനൻ സ്വാഗതവും വനിതസംഘം ശാഖ സെക്രട്ടറി പ്രമീള അശോകൻ നന്ദിയും പറയും.