vvv
bbb

പത്തനാപുരം: ആലഞ്ചേരി - ഓന്തുപ്പച്ച റോഡ് നിർമ്മാണത്തെ തുടർന്ന് പ്രദേശമാകെ പൊടിശല്ല്യം രൂക്ഷമായി. പുളിഞ്ചി ജംഗ്‌ഷന് സമീപമാണ് വീടുകളും കച്ചവട സ്ഥാപനങ്ങളും പൊടി കൊണ്ടു നിറയുന്നത്. പള്ളിമുക്ക് ഭാഗത്തും സമാന പ്രശ്‌നങ്ങളുണ്ട്. നിർമ്മാണത്തിന്റെ ആദ്യ റീച്ചിലെ കുത്തനെയുള്ള കയറ്റം നേരെയാക്കുന്ന ശ്രമകരമായ ജോലി നടക്കുന്നതിനാലാണ് പ്രദേശമാകെ പൊടി കൊണ്ടു നിറയുന്നത്. നിലവിലുള്ള റോഡ് രണ്ട് മീറ്ററോളം ഉയർത്തുന്നുണ്ട്. ഈ പ്രവൃത്തിക്കായി കൂന കൂടുന്ന മണ്ണിൽ നിന്നാണ് രൂക്ഷമായ പൊടി ശല്ല്യമുണ്ടാകുന്നത്.പനി സീസണായതിനാൽ ചുമയ്‌ക്കൊപ്പം അലർജി സംബന്ധമായ പ്രശ്‌നങ്ങളുള്ളർ പൊടി ശല്ല്യത്തിൽ പൊറുതി മുട്ടുകയാണ്.

കച്ചവട സ്ഥാപനങ്ങളും സ്ഥലവാസികളും പ്രതിസന്ധിയിലാണ്. കരാറുകാർ ദിവസവും രണ്ട് തവണയെങ്കിലും റോഡ് നനച്ചിരുന്നെങ്കിൽ പൊടിശല്ല്യത്തിന് ഒരു പരിധി വരെ പരിഹാരമുണ്ടാകുമായിരുന്നു.

എസ്.രാജേന്ദ്രൻ

സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം

ആലഞ്ചേരി 471 ാം നമ്പർ ശാഖ

പൊടിശല്ല്യത്തിനെതിരെ നാട്ടുകാർ കരാർ കമ്പനിയോട് പരാതിപ്പെട്ടെങ്കിലും നനയ്‌ക്കുന്നതിനുള്ള തുക കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന വിചിത്രമായ മറുപടിയാണ് ലഭിച്ചത്.

കെ. മോഹനൻ

കേരള കൗമുദി

ആലഞ്ചേരി ഏജന്റ്