പരവൂർ: 1923ൽ ശ്രീനാരായണഗുരുദേവനാൽ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ച പരവൂർ എസ്.എൻ.വി ജി.എച്ച്.എസിന്റെ നൂറാം വാർഷികാഘോഷ പരിപാടികൾ ഇന്നും നാളെയുമായി നടക്കും. വാർഷിക ആഘോഷ പരിപാടികൾ ഇന്ന് രാവിലെ 9.30ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ സി.എസ്.സാജൻ അദ്ധ്യക്ഷനാകും. എസ്.എൻ.വി സമാജം സെക്രട്ടറി കെ.ചിത്രാംഗതൻ സ്വാഗതം പറയും. ജി.എസ്.ജയലാൽ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ, കെ.സേതുമാധവൻ, നെടുങ്ങോലം രഘു, ബി.ശശിധരപണിക്കർ എന്നിവർ സംസാരിക്കും. നാളെ രാവിലെ 10ന് സ്കൂളിലെ മുൻകാല അദ്ധ്യാപക-അനദ്ധ്യാപകരെ ആദരിക്കലും പൂർവവിദ്യാർത്ഥി സംഗമവും നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രഷറർ സ്വാമി ശാരദാനന്ദ മുഖ്യപ്രഭാഷണം നടത്തും. മുൻ മന്ത്രിമാരായ സി.വി.പത്മരാജൻ, പി.കെ.ഗുരുദാസൻ എന്നിവർ പങ്കെടുക്കും.