കൊല്ലം: തൃശൂർ തേക്കിൻകാട് മൈതാനിയിൽ അടുത്തമാസം 4ന് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യുന്ന കോൺഗ്രസ് മഹാ സമ്മേളനത്തിൽ ജില്ലയിൽ നിന്നു 5000 പേരെ പങ്കെടുപ്പിക്കാൻ ഡി.സി.സി യിൽ ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗമായി നിയമിച്ച ബിന്ദുകൃഷ്ണയെ ഡി.സി.സി പ്രസിഡന്റ് അനുമോദിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, എഴുകോൺ നാരായണൻ, എം.വി. ശശികുമാരൻ നായർ, എ.കെ. ഹഫീസ്, സി.ആർ. നജീബ്, ആർ. രാജശേഖരൻ, പി. ജർമ്മിയാസ്, തൊടിയൂർ രാമചന്ദ്രൻ, നെടുങ്ങോലം രഘു, കെ. ബേബിസൺ, സൂരജ് രവി, ബിന്ദു ജയൻ, നടുക്കുന്നിൽ വിജയൻ, ജി. ജയപ്രകാശ്, ചക്കിനാൽ സനൽകുമാർ, ചിറ്റുമൂല നാസർ, എസ്. വിപിനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.