anganvadi
ഓച്ചിറ ഗ്രാമപഞ്ചായത്ത് 55ാം നമ്പർ ഹൈടെക് അങ്കണവാടിയുടെ ശിലാസ്ഥാപന കർമ്മം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്ത് 55ാം നമ്പർ ഹൈടെക് അങ്കണവാടിയുടെ ശിലാസ്ഥാപന കർമ്മം സി. ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. അരനൂറ്റാണ്ട് പഴക്കമുള്ള അങ്കണവാടി കെട്ടിടം ശോച്യാവസ്ഥയിലായിരുന്നു. വാർത്തയറിഞ്ഞ സി.ആർ.മഹേഷ് എം.എൽ.എ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ ആവശ്യപ്രകാരം 15 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി , വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത പ്രകാശ്, ഗ്രാമപഞ്ചായത്തംഗം സന്തോഷ് ആനേത്ത്, ഗീതാ കുമാരി, സുചേത, അനീജ, ഇന്ദുലേഖ, രാജേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ നീതു, അൻസാർ. എ.മലബാർ, സുരേഷ് നാറാണത്ത് തുടങ്ങിയവർ സംസാരിച്ചു.