കുളത്തുപ്പുഴ: തിരുവനന്തപുരം ഡിവിഷണൽ വനം തടി വിഭാഗത്തിന്റെ കീഴിലുള്ള കുളത്തൂപ്പുഴ ടിമ്പർ ഡിപ്പോയിൽ ഗാർഹിക ആവശ്യത്തിനായുള്ള തേക്കുതടി വിൽപ്പന ആരംഭിച്ചു.
ഭവന നിർമ്മാണ വിതരണത്തിനായി മാത്രം തുടങ്ങിയ തടിയുടെ ചില്ലറ വിൽപ്പന ഈ മാസം 25 മുതൽ തുടങ്ങും. ഭവന നിർമ്മാണത്തിന് വേണ്ട അംഗീകരിച്ച പ്ലാൻ അനുമതിപത്രം, സ്കെച്ച് എന്നിവയുടെ പകർപ്പുൾപ്പെടെ പ്രവർത്തി ദിനങ്ങളിൽ തടി ഡിപ്പോയിൽ സമർപ്പിക്കുക വഴി അഞ്ച് ക്യുബിക് മീറ്റർ വരെ അളവിൽ തേക്കുതടി വിതരണം ചെയ്യുമെന്ന് വിൽപ്പന വിഭാഗം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആർ.വിനയൻ അറിയിച്ചു.